വടക്കഞ്ചേരി: കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. പാലക്കാട് നിന്നും തൃശൂരിലേയ്ക്ക് പോകുന്ന ബസിലാണ് ഇന്നലെ വൈകീട്ട് ആറുമണിയോടെ വടക്കഞ്ചേരി ടിബി ജംഗ്ഷനില്‍ വച്ച് പുറകു വശത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ യാത്രക്കാരെ ഇറക്കി അപകടം ഒഴിവാക്കി. ബ്രേക്ക് ലൈനിന്റെ തകരാറാണ് പുക ഉയരാൻ കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു ബസില്‍ വിട്ടു.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.