January 16, 2026

കനാൽ വെള്ളം ലഭ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണം ഇറിഗേഷൻ ഓഫീസിൽ പരാതിയുമായി കർഷകർ

വടക്കഞ്ചേരി : കനാൽ വെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി ഇറിഗേഷൻ ഓഫീസിൽ കർഷകർ ഇന്ന് പരാതി നൽകി, മംഗലംഡാം വലതുകനാൽ വെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകരാണ് പരാതിയുമായി വടക്കഞ്ചേരി ഇറിഗേഷൻ ഓഫീസിൽ പരാതിയുമായി എത്തിയത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കണമെന്നും. കനാലിലെ പൊന്തകാടുകൾ വൃത്തിയാക്കി കനാലിന്റെ വാലറ്റപ്രദേശത്തും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും ഇവയെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ തീരുമാനങ്ങൾ ഉണ്ടാവണമെന്നും, കർഷകർ ആവശ്യപ്പെട്ടു പഞ്ചായത്തംഗം കെ മോഹൻദാസ്, സേതു എന്നിവരുടെ നേതൃത്വത്തിലാണ് കർഷകർ ആവശ്യങ്ങളുമായി എത്തിയത്, പരാതിയിൽമേൽ നടപടികൾ സ്വീകരിക്കാമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പുനൽകി,തുടർന്ന്മംഗലംഡാം ജലസേചന കനാലുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇടത് വലത് പ്രധാന കനാലുകൾ ഇന്നുതന്നെ പൂർണ്ണമായും അടച്ചിട്ട് കനാലുകൾ വൃത്തിയാക്കിയതിനുശേഷം എത്രയും വേഗം വീണ്ടും തുറക്കുന്നതാണ് എന്ന് അസിസ്റ്റന്റ് എൻജിനീയർ മംഗലം ഡാം മീഡിയയെ അറിയിച്ചു,