വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പിൽ വയോധികയുടെ മാല കവർന്ന മോഷ്ടാവിനെ കൈയ്യോടെ പിടികൂടി നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു. തൃശൂർ കുറ്റൂർ പാമ്പൂർ സ്വദേശി പെരുമനത്ത് വീട്ടിൽ ശ്രീകുമാർ (39) ആണ് പിടിയിലായത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം. ചല്ലിപറമ്പ് കുഞ്ചുവിൻ്റെ ഭാര്യ ദേവു (70) ൻ്റെ മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.
റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ദേവുവിൻ്റെ മാല സ്കുട്ടിയിൽ എത്തിയ യുവാവ് കവരുകയായിരുന്നു. ഇവിടുന്ന് രക്ഷപെട്ട ഇയാൾ ചുവട്ടുപാടം ചേകോഡ് വച്ചാണ് നാട്ടുകാരുടെ പിടിയിലായത്. പ്രതിയെ നാട്ടുകാർ പിടികൂടിയതിന് ശേഷം പൊലീസിന് കൈമാറി. കഴിഞ്ഞ മാസം പന്നിയങ്കരയിൽ സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. ആ കേസിലും പ്രതിക്ക് പങ്കുണ്ടെന്നാണ് സൂചന.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.