നെന്മാറ: വല്ലങ്ങിയിലെ ബാറില്‍ ആക്രമണം നടത്തി മേശ തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ നെന്മാറ പോലീസ് അറസ്റ്റു ചെയ്തു. പോത്തുണ്ടി അയ്യപ്പന് കുന്ന് സ്വദേശിയായ പ്രണവ് (31), തിരുവഴിയാട് മല്ലന് പാറക്കല്‍ രമേഷ് (29), ചാത്തമംഗലം ചൊട്ടിപ്പാറ രഞ്ജിത്ത് (32), നെന്മാറ നിമിഷ് (27), തിരുവഴിയാട്, കോഴിക്കോട് സബീക്ക് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.
കഴിഞ്ഞ ദിവസം രാത്രി വല്ലങ്ങിയിലെ ബാറില്‍ മദ്യപിക്കാനെത്തിയ ഇവര്‍ പണം നല്‍കാതെ ബഹളം വെയ്ക്കുകയും, മാനേജരെ ആക്രമിക്കുകയും 1100 രൂപയുടെ മദ്യവും, മേശയും തകര്‍ക്കുകയും ചെയ്തു. ഈ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് തിരുവഴിയാട് കോഴിക്കാട് വെച്ച് എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ചത്. പോലീസ് ജീപ്പിലെ പിന്‍വാതില്‍ ചില്ല് ചവിട്ടി തകര്‍ക്കുകയും ചെയ്തു.

Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.