വടക്കഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്കേറ്റു.

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വിദ്യാർത്ഥി ഓടിച്ച കാർ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മാണിക്യപാടത്ത് താമസിക്കുന്ന മൂലയിൽ വീട്ടിൽ ബേബി (57)യ്ക്കാണ് പരുക്ക് പറ്റിയത്. പരുക്ക് പറ്റിയാളെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.