കാർയാത്രക്കാരന് ഹെൽമെറ്റില്ലാത്തതിന് പിഴ.

കോട്ടായി: ഹെൽമെറ്റില്ലെന്ന കാരണം കാണിച്ച് കാർയാത്രക്കാരന് പിഴയിട്ട് എ.ഐ. ക്യാമറ. കോട്ടായി പുളിനെല്ലി സരോശം വീട്ടിൽ സുരേഷ് ബാബുവിനാണ് എ.ഐ. ക്യാമറ പിഴയിട്ടത്. കഴിഞ്ഞ ദിവസം പാലക്കാട്-കുളപ്പുള്ളി പാതയിലൂടെ ഹെൽമെറ്റില്ലാതെ സഞ്ചരിച്ചതിന് മേപ്പറമ്പിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയാണ് പിഴയിട്ടത്.

സുരേഷ് ബാബുവിന്റെ ഫോണിലേക്കുവന്ന സന്ദേശം പരിശോധിച്ചപ്പോഴാണ് മറ്റൊരു യുവാവ് ബൈക്കിൽ ഹെൽമെറ്റില്ലാതെ സഞ്ചരിക്കുന്ന ഫോട്ടോ കണ്ടത്. അപ്പോഴാണ് എ.ഐ. ക്യാമറയ്ക്ക് പിഴവുപറ്റിയത് സുരേഷ് ബാബു അറിയുന്നത്. ചലാനിലും ഇരുചക്രവാഹനത്തിന്റെ ചിത്രമാണുള്ളത്. സംഭവത്തിൽ മോട്ടോർവാഹന വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്ന് സുരേഷ് ബാബു പറഞ്ഞു.