കിഴക്കഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്-അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തെ വീട്ടില്‍വെച്ചാണ് സംഭവം. പാല്‍ കൊടുത്തതിനുശേഷം തൊട്ടിലില്‍ കിടത്തിയതായിരുന്നു.
പിന്നീട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മുലപ്പാല്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിൽ തുടർ നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. സഹോദരി: അനലിക.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി