നെന്മാറയിൽ കുളിക്കാൻ പോയആളെ കാണാതായി

നെന്മാറ : മാട്ടുപ്പാറ പുത്തൻ കുളത്തിൽ ഇന്നലെ വൈകുന്നേരം കുളിക്കാൻ ഇറങ്ങിയ ബിജു 40) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം കുളിക്കാൻ ഇറങ്ങിയതായി സമീപവാസികൾ കണ്ടതായി പറഞ്ഞു. കുളക്കരയിൽ ഡ്രസ്സും സോപ്പുപെട്ടിയും, ഇരിപ്പുണ്ട്. കൊല്ലംകോട് നിന്നും ഫയർഫോഴ്സും നെന്മാറ പോലീസും സംഭവസ്ഥലത്ത് എത്തി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു.