വടക്കഞ്ചേരി: ഇന്ദിരാ പ്രിയദർശനി ബസ് സ്റ്റാൻഡ് പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റ് നിലച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി റാന്തൽ കത്തിച്ച് പ്രതിഷേധിച്ചു. ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ്ന് താഴെ നടത്തിയ പ്രതിഷേധയോഗം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീരാജ് വള്ളിയോട് ഉദ്ഘാടനം ചെയ്തു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഗുരു അദ്ധ്യക്ഷനായി. വിഘ്നേഷ്, പി.കെ.ബാലൻ, ആകാശ്, മഞ്ജുഷ, ബാലു, സജീവൻ, സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം