കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ എലവഞ്ചേരി വള്ളുവക്കുണ്ടിന് സമീപം ടോറസ് ലോറിയും, കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ധാരാപുരം പൂളവാടി പിരിവിൽ ബിജു (48), ഭാര്യ സൂര്യ (46), മക്കളായ അജിത് (21), സുജിത് (19) എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

തമിഴ്നാട്ടിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, നെന്മാറ ഭാഗത്തുനിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനകത്തു കുടുങ്ങിയവരെ ഓട്ടോഡ്രൈവർമാരും, പരിസരവാസികളും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടത്തിനുശേഷം കാർ റോഡിന് വലതുവശത്തുള്ള വയലിലേക്കിറങ്ങിയ നിലയിലാണുള്ളത്. കൊല്ലങ്കോട് പോലീസ് കേസെടുത്തു.

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.