പാലക്കാട്: മുണ്ടൂര്‍ മൈലമ്പുള്ളിയില് ബസ് റോഡില്‍ നിന്ന് തെന്നി മാറി അപകടം. പാലക്കാട്-പാലക്കയം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്.
പ്രദേശത്ത് മഴ പെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
ബസ് റോഡില്‍ നിന്ന് തെന്നി മാറി റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രികരായ 18ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവസമയത്ത് ചാറ്റല്‍ മഴ ഉണ്ടായിരുന്നു.
വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് തെന്നിനീങ്ങുകയായിരുന്നു. റോഡിന്റെ ഒരു ഭാഗത്ത് കുഴി, വൈദ്യുതി പോസ്റ്റ്, സമീപത്തുകൂടി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. നിയന്ത്രണം വിട്ട ബസ് വളഞ്ഞ് തിരിഞ്ഞ് വൈദ്യുതി പോസ്റ്റില്‍ തട്ടി റോഡിന്റെ വശത്ത് തന്നെ മറിയാതെ നിന്നു.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.