കളഞ്ഞുകിട്ടിയ പൈസ ഉടമസ്ഥനെ തിരികെ നൽകി യുവാവ് മാതൃകയായി.

മംഗലംഡാം പോലീസ് സ്റ്റേഷനിൽ വെച്ചു കൈമാറുന്നു.

മംഗലംഡാം : മംഗലംഡാം മുടപ്പല്ലൂർ റോഡിൽ ചിറ്റടി ഭാഗത്തുനിന്നും കളഞ്ഞുകിട്ടിയ 10000 രൂപ കിഴക്കഞ്ചേരി കോരംചിറ സ്വദേശി കൃഷ്ണകുമാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, തുടർന്ന് ഈ വിവരം കൃഷ്ണകുമാർ മംഗലംഡാം മീഡിയയെ അറിയിക്കുകയും ചെയ്തു. ഉടനെ തന്നെ ഈ വാർത്ത ഒരുപാട് പേർക്ക് മീഡിയ വഴി എത്തിക്കുകയും, പെട്ടന്ന് തന്നെ ഉടമയെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. ഒടുകൂർ കുന്നംകോട്ടുകുളം സ്വദേശി ബാബുട്ടിയ്ക്ക് ഈ തുക മംഗലംഡാം പോലീസ് സ്റ്റേഷനിൽ വെച്ചു പോലീസിന്റെ സാന്നിദ്ധ്യത്തിൽ കൃഷ്ണകുമാർ കൈമാറി. ആശുപത്രിയിൽ പോകുന്ന വഴിയാണ് പൈസ ബാബുട്ടിയുടെ കൈയിൽ നിന്നും റോഡിൽ വീണുപോയിരുന്നത്.

കൃഷ്ണകുമാറും, ബാബുട്ടിയും

കൃഷ്ണകുമാറിന് മംഗലംഡാം മീഡിയയുടെ അഭിനന്ദനങ്ങൾ.