ചായക്കടയും, പാല്‍ സംഭരണ കേന്ദ്രവും വണ്ടിയിടിച്ച് തകർന്ന നിലയില്‍.

നെന്മാറ: അയിലൂര്‍ കാരക്കാട്ടുപറമ്പില്‍ പാതയോരത്തെ ഷെഡില്‍ പ്രവര്‍ത്തിച്ചു വന്ന ചായക്കടയും, പാല്‍ സംഭരണ കേന്ദ്രവും തകര്‍ത്തതായി പരാതി. പുലര്‍ച്ചെ 1.30ന് ഏതോ വാഹനമിടിച്ചു ഓല ഷെഡ് തകര്‍ത്തതായി ബന്ധപ്പെട്ടവര്‍ പോലീസില്‍ പരാതി നല്കി.

അയിലൂര്‍ ക്ഷീര സംഘത്തിന്‍റെ കീഴില്‍ പാല്‍ ശേഖരിച്ചു വന്നതും കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍കുട്ടി ചായക്കട നടത്തിവന്നതുമായ ഷെഡാണ് തകര്‍ന്നത്. ചായക്കടയിലെ ഫര്‍ണിച്ചറും മറ്റു സാമഗ്രികളും നശിച്ചതായി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.