ബൈക്കിടിച്ച് വിദ്യാർഥികൾക്കും, അധ്യാപികയ്ക്കും പരിക്കേറ്റു.

ആലത്തൂർ: എരിമയൂരിനുസമീപം ബൈക്കിടിച്ച് എരിമയൂർ ഗവ. എച്ച്.എസ്.എസിലെ മൂന്നു വിദ്യാർഥികൾക്കും, അധ്യാപികയ്ക്കും പരിക്ക്. യു.പി. വിഭാഗം അധ്യാപിക കുനിശ്ശേരി പാറക്കുളം സ്വദേശി ബിനിത (38), എരിമയൂർ മണിയിൽപറമ്പ് ചെമ്മണ്ണുംമട സ്വദേശികളും ഒമ്പതാംക്ലാസ് വിദ്യാർഥികളുമായ ഐഷ (14), അൽഫിയ (14), എട്ടാംക്ലാസ് വിദ്യാർഥി സുലൈഖ (13) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ 9.30-നായിരുന്നു സംഭവം. അധ്യാപികയും, കുട്ടികളും സ്കൂളിലേക്ക് നടന്നുപോകുകയായിരുന്നു. എരിമയൂരിൽനിന്നു സർവീസ് പാതയിലേക്ക് വന്ന ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു. കൈയിലും കാലിലും പരിക്കേറ്റ ഇവർക്ക് ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. എതിരേ കാർ വന്നപ്പോൾ പെട്ടെന്ന് വെട്ടിച്ചതാണ് അപകടകാരണമെന്നാണ് ബൈക്കോടിച്ചിരുന്ന ആലത്തൂർ സ്വദേശി അനിൽ (23) പറയുന്നത്. ആലത്തൂർ പോലീസ് കേസെടുത്തു.