
കിഴക്കഞ്ചേരി : പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ വീട്ടുകാര്‍. കിഴക്കഞ്ചേരി കാരപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതി (30)യാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ഇവരെ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗലംഡാം ഒലിംകടവ് കുന്നത്ത് വീട്ടില്‍ ശിവന് മേരി ദന്പതികളുടെ മകളാണ് ശ്രുതി. 12 വര്‍ഷം മുന്‍പാണ് ശ്രുതിയും ശ്രീജിത്തും തമ്മിലുള്ള വിവാഹം നടന്നത്.
ശ്രീജിത്ത് ശ്രുതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രുതിയുടെ വീട്ടുകാര്‍ ഇന്ന് വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കും. യുവതിയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. ആദി, അഭിഷേക് എന്നിവരാണ് ഇവരുടെ മക്കള്‍.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.