ഒലിപ്പാറ: അയിലൂർ-വണ്ടാഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഒലിപ്പാറ നേർച്ചപ്പാറയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു. നേർച്ചപ്പാറ കളപ്പറമ്പിൽ ദേവസ്സിക്കുട്ടിയുടെ കൃഷിയിടത്തിലെ കവുങ്ങുകളും, മറ്റു വൃക്ഷങ്ങളുമാണ് നശിപ്പിച്ചത്.

സമീപത്തെ വീടുകളുടെ മുറ്റത്ത് വരെ കാട്ടാന എത്തിയതായും, കാൽപാടുകൾ ഉള്ളതായും നാട്ടുകാർ പറഞ്ഞു. 40 ഓളം കുടുംബങ്ങൾ താമസി ക്കുന്ന പ്രദേശത്തേക്ക് കാട്ടാന ഇറങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കാട്ടാന ഇറങ്ങിയ പ്രദേശത്ത് മംഗലംഡാം സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി പരിശോധന നടത്തി. നിലവിൽ ആന വനത്തിനുള്ളിലേക്ക് കയറിപ്പോയതായും, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം കൊടുത്തതായും ബന്ധപ്പെട്ടവർ അറിയിച്ചു.
ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങി ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കിഫാ മംഗലംഡാം-അയിലൂർ ലോക്കൽ കമ്മിറ്റികൾ പ്രതിഷേധിച്ചു. വനം മന്ത്രിക്കും, സിസിഎഫിനും പ്രദേശവാസികൾ ഒപ്പിട്ട പരാതി സമർപ്പിക്കുമെന്നും ബന്ധപ്പെവർ പറഞ്ഞു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.