മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ കുന്നംകോട്ടു കുളത്തിനടുത്ത് മരം വീണ് ഗതാഗത തടസ്സം.

മംഗലംഡാം: മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ ഒടുകുർ കുന്നംകോട്ടുകുളം ഇറക്കത്തിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നാട്ടുകാരും, പോലീസും ചേർന്ന് വീണ മരത്തെ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് വൈകുന്നേരം 4.30നാണ് മരം റോഡിൽ വീണ് ഗതാഗത തടസ്സം ഉണ്ടായത്. മരം വീഴുമ്പോൾ നല്ല മഴയും ഉണ്ടായിരുന്നു. ഈ മഴയെ വകവയ്ക്കാതെയാണ് നാട്ടുകാരും പോലീസും ചേർന്ന് മരത്തെ മുറിച്ചു മാറ്റിയത്.