ഒമാനില്‍ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു.

നെന്മാറ: ഒമാനിലെ മസ്കറ്റിൽ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. നെന്മാറ കരിക്കുളം ഹൗസില്‍ ദിനേശ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് ഇബ്രിയില്‍ സജയുടെ എതിര്‍വശമുള്ള റോഡിലായിരുന്നു അപകടം.

പിതാവ്: ചെന്നൈ കോയമ്ബഡ് വാസു.
മാതാവ്: ദേവയാനി.
ഭാര്യ: സുമി.
മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.