കാട്ടുപന്നിക്ക് പുറകെ പുലിയും; ഭീതിയിൽ മംഗലംഡാം വീട്ടിക്കൽകടവ് നിവാസികൾ

മംഗലംഡാം : കാട്ടുമൃഗങ്ങളുടെ ഇടയ്ക്കിടെയുള്ള നാടുസന്ദർശനത്തിൽ പരിഭ്രാന്തരരായിരിക്കുകയാണ് മംഗലംഡാം വീട്ടിക്കൽകടവ് നിവാസികൾ.ഇന്ന് രാവിലെ വീട്ടിക്കൽകടവ് ദിവകാരന്റെ പറമ്പിൽ പുല്ലുവെട്ടുന്നതിനിടെ വീട്ടിക്കൽ കടവ് സ്വദേശി സുധീർ വീഴ്ലി സ്വദേശി ഷാജി എന്നിവരാണ് പുലിയെ കണ്ടത്. കാട് വെട്ടിതെളിക്കുന്നതിനിടെ മീറ്ററുകളുടെ വ്യത്യാസത്തിൽ പുലിയെ കണ്ടതായും എന്നാൽ തങ്ങൾക്ക് മുന്നിലൂടെ പുലി ശാന്തമായി നടന്നു പോയതായും ഇവർ പറയുന്നു,ഈ കഴിഞ്ഞ ദിവസം ഇവിടെ മേയാൻ വിട്ട പുതുക്കുന്നേൽ ജേക്കബിന്റെ (കുഞ്ഞ്) ആടുകളിൽ ഒന്നിനെ കാണാതായിരുന്നു,പുലിയെ കണ്ടവിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഓഫിസ് അധികൃതർ സ്ഥലം സന്ദർശിച്ചു പുലിയെ കാട്ടിലേക്ക് കയറ്റിവിടുന്നതിനാവിശ്യമായ നടപടികൾ കൈകൊള്ളാം എന്നറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് ഫോറസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം ഇവിടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമം ഉണ്ടായത് വലിയ രീതിയിൽ ചർച്ചചെയപ്പെട്ടിരുന്നു.