കാട്ടുപന്നി ബൈക്കിലിടിച്ച് ദമ്പതിമാർക്ക് പരിക്ക്

വടക്കഞ്ചേരിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടുപന്നി ബൈക്കിലിടിച്ച് ദമ്പതിമാർക്ക് പരിക്കേറ്റു. മംഗലംഡാം ഓടംതോട് പുൽക്കോട്ടു പറമ്പ് സുരേഷ് (39), ഭാര്യ വത്സല (38) എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ നന്നങ്ങാടിയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ ഇരുവരും മംഗലംഡാം സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പാതയോരത്തുള്ള തോട്ടത്തിൽനിന്നും ഓടിവന്ന കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവർക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ബൈക്കിനും കേടുപറ്റി.