കിഴക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. കിഴക്കഞ്ചേരി ഗ്രാമത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഗ്രാമത്തിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മേയാൻ പോയ പശുവാണ് 10 അടിയോളം താഴ്ചയുള്ള സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് അകത്തു പെട്ടത്.
ഉപയോഗശൂന്യമായി കിടക്കുന്ന സെപ്റ്റിക് ടാങ്ക് ആയതിനാൽ വെള്ളമുണ്ടായിരുന്നില്ല. പിന്നീട് വടക്കഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ ഒന്നര മണിക്കൂറോളം നടത്തിയ ശ്രമകരമായ പരിശ്രമത്തിനോടുവിൽ പശുവിനെ പുറത്തെത്തിച്ചു.
വടക്കഞ്ചേരി ഫയർഫോഴ്സിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാബു ജോർജ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ രഞ്ജിഷ്, ഷൈജു, രാകേഷ്, രമേഷ് ഡ്രൈവർ കൃഷ്ണപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.