വടക്കഞ്ചേരി: കേരള ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല സമ്മേളനം വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം തരൂർ എംഎൽഎ ആയ പി. പി. സുമോദ് നിർവഹിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് നിർവഹിച്ചു.
വിശിഷ്ട അതിഥികളായി ടി. എസ്. ജയ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വടക്കഞ്ചേരി), ബോബൻ ജോർജ് (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), KEWSA സംസ്ഥാന പ്രസിഡന്റ് ടി. അനിൽകുമാർ, സംസ്ഥാന സെക്രട്ടറി വി. ഗോപകുമാരൻ നായർ, സംസ്ഥാന ക്ഷേമ ഫണ്ട് ബോർഡ് ഖജാൻജി വി. വി. പ്രസന്നൻ, ജില്ലാ പ്രസിഡന്റ് ആർ. സതീഷ്, ജില്ലാ സെക്രട്ടറി സി. ഗോപാലകൃഷ്ണൻ, ജില്ലാ ട്രഷറർ കെ. രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി. രാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആർ. ചന്ദ്രൻ, ജനറൽ കൺവീനർ വിനോദ് കുറ്റിപുളി എന്നിവർ പങ്കെടുത്തു.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍