ആലത്തൂർ: സ്വാതി ജങ്ഷനിലെ മിനി സിവിൽ സ്റ്റേഷൻ മുറ്റത്ത് പാർക്കിങ് മുടക്കി കെട്ടിടം നിർമിക്കുന്നത് സിവിൽ സ്റ്റേഷനിൽ വരുന്നവർക്ക് വിനയാകുന്നു. സൗകര്യമില്ലാത്ത ചെറിയ സ്ഥലത്ത് ഉയരം കൂട്ടി നിർമിച്ച കെട്ടിടമാണ് മിനി സിവിൽ സ്റ്റേഷൻ. 21 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്.
4385 ചതുരശ്ര മീറ്റർ വിസ്ത്യതിയുള്ള ആറുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പാർക്കിങ്. അവിടെ ജീവനക്കാരുടെ വാഹനങ്ങളും ഓഫിസ് വാഹനങ്ങളുമാണ് നിർ ത്തുന്നത്. ആവശ്യങ്ങൾക്കായെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് മുറ്റത്തെ പരിമിതമായ സ്ഥലത്താണ്.
അവിടെയിപ്പോൾ ജനസേവന കേന്ദ്രം കെട്ടിടം നിർമിക്കുന്നതാണ് വിനയാകുന്നത്. നിലവിൽ താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്നിടത്തും വിപുലമായ ജനസേവന കേന്ദ്രമുണ്ട്. അത് കൂടാതെയാണ് മിനി സിവിൽ സ്റ്റേഷനിലും ജനസേവന കേന്ദ്രം നിർമിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലെ റോഡിൽ വാഹനങ്ങൾ നിർത്താൻ കഴിയില്ല. മെയിൻ റോഡിലെ താലൂക്ക് ഓഫിസ് റോഡ് ജങ്ഷൻ മുതൽ ദേശീയ പാതയിലെ സ്വാതി ജങ്ഷൻ വരെ ഒന്നര കിലോ മീറ്ററോളം വരുന്ന കോർട്ട് റോഡിൽ എവിടെയും വാഹനങ്ങൾ നിർത്താൻ പൊതുസ്ഥലമില്ല എന്നതാണവസ്ഥ.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.