നവകേരള സദസ് ഡിസംബര്‍ 3ന് നെന്മാറ, ആലത്തൂര്‍, തരൂര്‍, ചിറ്റൂർ നിയോജകമണ്ഡലങ്ങളിൽ.

പാലക്കാട്‌: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ് പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ നടക്കും. ഡിസംബര്‍ 1ന് തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിൽ. ഡിസംബര്‍ 2ന് പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് നിയോജകമണ്ഡലങ്ങളിൽ. ഡിസംബര്‍ 3ന് നെന്മാറ, ആലത്തൂര്‍, തരൂര്‍, ചിറ്റൂര്‍ എന്നീ നിയോജകമണ്ഡലങ്ങളിലുമാണ് നവകേരള സദസ് നടക്കുക. ഓരോ മണ്ഡലത്തിലും അയ്യായിരത്തില്‍പരം പേര്‍ പങ്കെടുക്കും.

ഡിസംബര്‍ 3ന് രാവിലെ 11ന് ചിറ്റൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് ചിറ്റൂര്‍ ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, വൈകിട്ട് മൂന്നിന് നെന്മാറ നിയോജകമണ്ഡലതല നവകേരള സദസ് നെന്മാറ ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, വൈകിട്ട് നാലിന് ആലത്തൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് സ്വാതി ജംഗ്ഷനിലെ പുതുക്കുളങ്ങര കാവുപറമ്പ് മൈതാനത്തും, വൈകിട്ട് ആറിന് തരൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്‍ഡിലും നടക്കും.

ഡിസംബര്‍ 1ന് രാവിലെ 11 ന് തൃത്താല നിയോജകമണ്ഡലതല നവകേരള സദസ് ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം പരിസരത്തും, വൈകിട്ട് മൂന്നിന് പട്ടാമ്പി നിയോജകമണ്ഡലതല നവകേരള സദസ്, പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളെജിലും, വൈകിട്ട് 4.30ന് ഷൊര്‍ണൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് ചെര്‍പ്പുളശ്ശേരി ജി.എച്ച്‌.എസ്.എസ് ഗ്രൗണ്ടിലും, വൈകിട്ട് 5.30 ന് ഒറ്റപ്പാലം നിയോജകമണ്ഡലതല നവകേരള സദസ് ചിനക്കത്തൂര്‍ കാവ് മൈതാനത്തും നടക്കും.

ഡിസംബര്‍ 2ന് രാവിലെ 10ന് പാലക്കാട് നിയോജകമണ്ഡലതല നവകേരള സദസ് പാലക്കാട് കോട്ടമൈതാനത്തും, വൈകിട്ട് മൂന്നിന് മലമ്പുഴ നിയോജകമണ്ഡലതല നവകേരള സദസ് മുട്ടിക്കുളങ്ങര സെക്കന്‍ഡ് ബറ്റാലിയന്‍ പോലീസ് ക്യാമ്പ് മൈതാനത്തും, വൈകിട്ട് നാലിന് കോങ്ങാട് നിയോജകമണ്ഡലതല നവകേരള സദസ് കോങ്ങാട് ടൗണിലും, വൈകിട്ട് ആറിന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലതല നവകേരള സദസ് കിനാതി മൈതാനത്തും നടക്കും.