മംഗലംഡാം: കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ വിആർടിയിൽ ശുദ്ധജല വിതരണത്തിനുള്ള നടപടികളിൽ പഞ്ചായത്തിന് മെല്ലെപ്പോക്ക് നയമാണെന്നു നാട്ടുകാർ. രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി രണ്ടര വർഷം മുമ്പ് സ്ഥാപിച്ച് കുഴൽ കിണറും പിന്നീട് നിർമിച്ച മോട്ടർ ഷെഡും വിആർടിയിൽ നോക്കുകുത്തിയായി നിൽക്കുന്നുണ്ട്. കിണർ കുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയാകത്തതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ നാട്ടുകാർ പഞ്ചായത്തിൽ നിവേദനം നൽകിയിരുന്നു.
തുടർന്ന് മോട്ടർ ഷെഡ് നിർമാണവും റോഡരികിലൂടെ പൈപ്പിടലും നടത്തി. കഴിഞ്ഞ മാസം മോട്ടർ ഷെഡിന് അരികിലേക്ക് വൈദ്യുതി ലൈൻ വലിച്ചെങ്കിലും തുടർ നടപടികളൊന്നും ഇല്ല. പൊതുവെ കിണറുകൾ കുറവുള്ള വിആർടിയിൽ കാട്ടുചോലയിലെ കുഴികളിൽ ഓസ് ഇട്ടാണ് വീടുകളിലേക്ക് വെള്ളമെത്തിക്കുന്നത്. വേനലാകുന്നതോടെ തോട്ടിലെ വെള്ളം വറ്റും.
പിന്നീട് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുറത്ത് നിന്നും ടാങ്കറിലെത്തിക്കുന്ന വെള്ളമാണ് ആശ്രയം. രണ്ടരവർഷം മുമ്പ് കുത്തിയ കിണറിൽ യഥേഷ്ടം വെള്ളമുണ്ടായിട്ടും തുടർ നടപടികൾ മനപൂർവ്വം വൈകിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ജലവിതരണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Similar News
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു