October 12, 2025

തരൂർ കൃഷി ഓഫീസറെ കര്‍ഷകൻ മര്‍ദ്ദിച്ചതായി പരാതി.

ആലത്തൂർ: കൃഷി ഓഫീസര്‍ക്ക് കര്‍ഷകന്റെ മര്‍ദ്ദനത്തില്‍ പരിക്ക്. തരൂര്‍ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താനെയാണ് മോഹനൻ എന്നയാള്‍ അകാരണമായി ആക്രമിച്ചത്. ഇയാള്‍ കിസാൻ ക്രഡിക്‌ട് കാര്‍ഡ് ആവശ്യപ്പെട്ടാണ് കൃഷി ഓഫീസിലെത്തിയത്. മൂക്കില്‍ നിന്ന് രക്തം വന്ന കൃഷി ഓഫീസർ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.