നെല്ലിയാമ്പതിയിൽ ആംമ്പുലൻസിന്റെ ചില്ല് സാമൂഹ്യവിരുദ്ധർ തകർത്തു.

നെല്ലിയാമ്പതി: എസ്റ്റേറ്റിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന ആംബുലൻസിനുനേരെ കല്ലേറ്. നെല്ലിയാമ്പതി എ.വി.ടി. മണലാരു എസ്റ്റേറ്റിലെ ഗാരേജിൽ നിർത്തിയിട്ടതായിരുന്നു ആംബുലൻസ്. സാമൂഹികവിരുദ്ധരുടെ കല്ലേറിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ല് തകർന്നു. സംഭവത്തിൽ എസ്റ്റേറ്റ് മാനേജ്മെന്റ് പാടഗിരി പോലീസിൽ പരാതി നൽകി.