വടക്കഞ്ചേരി: കണ്ണമ്പ്രയിൽ സ്വകാര്യ ബസുകാരും, ഓട്ടോക്കാരും തമ്മിൽ തർക്കം. ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. ഇന്ന് രാവിലെ 9 മണിയോടെ പുതുക്കോട്-വടക്കഞ്ചേരി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിന് നേരെയാണ് അതിക്രമം ഉണ്ടായത്. ബസ് എത്തുന്നതിനുമുമ്പ് റൂട്ട് ടൈം കണക്കാക്കി കണ്ണമ്പ്ര ബസ് സ്റ്റോപ്പിൽ എത്തി ഓട്ടോ ആളെ എടുക്കുക പതിവ് സംഭവം ആണെന്നാണ് ജീവനക്കാരുടെ പരാതി.
ഇന്ന് രാവിലെയും ഓട്ടോ ട്രിപ്പ് എടുത്തപ്പോൾ ഡ്രൈവർ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബസ് വടക്കഞ്ചേരി പോയി തിരിച്ചു വരുമ്പോൾ കണ്ണമ്പ്രയിൽ വെച്ച് ബസ് തടുക്കുകയും, ഓട്ടോ തൊഴിലാളികൾ കയ്യേറ്റം ചെയ്യുകയുമായിരുന്നെന്ന് ബസ് ജീവനക്കാർ ആരോപിച്ചു. എന്നാൽ ഓട്ടം വിളിച്ച ആളെ കയറ്റുക മാത്രമാണ് ചെയ്‌തെന്ന് ഓട്ടോ തൊഴിലാളികൾ അറിയിച്ചു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.