മംഗലംഡാമിൽ ജലസമൃദ്ധി: കർഷകർക്ക് ആശങ്കയൊഴിഞ്ഞു

മംഗലംഡാം : പരമാവധി 77.88സംഭരണശേഷിയുള്ള മംഗലം ഡാം അണക്കെട്ടിൽ 77.76 മീറ്റർ വെള്ളം നിറഞ്ഞതോടെ കർഷകർക്ക് ആശങ്കയൊഴിഞ്ഞു. കഴിഞ്ഞ വർഷം ഈ സമയത്തെ ജല നിരപ്പ് 76.97 ആയിരുന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ ഇപ്പോഴും മഴ ലഭി ക്കുന്നതിനാലാണ് വെള്ളം കുറയാതെ നിൽക്കുന്നത്. അധികമായി വരുന്ന വെള്ളം ഷട്ടറുകൾ വഴി പുഴയിലേക്ക് തുറന്നു വിടുകയാണ് കർഷകരുടെ ആവശ്യപ്രകാരം കനാലുകൾ ഇടയ്ക്കു തുറന്നു വിട്ടെങ്കിലും മഴ പെയ്‌തു പാടങ്ങളിൽ വെള്ളമായതോടെ അടച്ചു ഇതിനിടയിൽ കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങളും ഏകദേശം കഴിഞ്ഞതായി ബന്ധ പ്പെട്ടവർ പറഞ്ഞു മംഗലംഡാം അണക്കെട്ടിൽ നിന്ന് പുറപ്പെടുന്ന ഇടതു-വലതു കരകനാലുകളുടെ പരിധിയിൽ 3400 ഹെക്‌ടർ നെൽപാടങ്ങളുണ്ടെന്നാണു കണക്ക്. രണ്ടാം വിളക്കാവശ്യമായ വെള്ളം ഡാമിലുണ്ടെങ്കിലും കനാലുകളിലെ ചോർച്ച വാലറ്റ പ്രദേശങ്ങളിലെ കർഷകർക്കു വിനയാകുമോ എന്ന ആശങ്കയുമുണ്ട്. പല ഭാഗത്തും കാഡ ചാലുകളും തകർന്നു വെള്ളം പാഴാകുന്ന സാഹചര്യവുമുണ്ട്.