മാലിന്യ കൂമ്പാരത്തിൽ പൊറുതിമുട്ടി നാട്ടുകാർ.

നെന്മാറ: മാലിന്യ കൂമ്പാരത്തിൽ പൊറുതിമുട്ടി നാട്ടുകാർ. നെന്മാറ ഫോറസ്റ്റ് ഓഫീസ് വഴി ചേരാമംഗലം പോകുന്ന വഴിയിൽ കാപ്പുകാട്-കുനിശ്ശേരി റോഡിലാണ് ഈ മാലിന്യ കൂമ്പാരം. ചാക്കുകളിലും, പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി റോഡിന്റെ സൈഡിൽ തള്ളപ്പെട്ട നിലയിലാണ്.

ഈ മാലിന്യത്തിൽ നിന്നും വരുന്ന ദുർഗന്ധത്താൽ സമീപത്ത് താമസിക്കുന്ന വീട്ടുകാരും, ഇതിലെ പോകുന്ന വഴിയാത്രക്കാരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. രാത്രി സമയങ്ങളിലാണ് ഈ മേഖലയിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്. പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.