January 15, 2026

മംഗലംഡാമിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു.

മംഗലംഡാം: മംഗലംഡാം കുടിയേറ്റ മേഖലയായ VRT കവയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. തീറ്റ തേടി ഇറങ്ങിയ കാട്ടാന കവുങ്ങ് മരം കുത്തിമറിച്ച് ഇലക്ട്രിക്ക് ലൈനിൽ വിണതാണ് അപകടമുണ്ടാവാൻ കാരണം.

നാട്ടിൽ ഇറങ്ങിയ കാട്ടാന

മംഗലംഡാം പോലീസും, ഫോറസ്റ്റും, ഡെപ്യൂട്ടി റേഞ്ചർ സിബിമാത്യു, കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി.നാളെ കാലത്ത് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കും.