പുലിയുടെ അക്രമണത്തെ തുടർന്ന് വീട്ടിക്കൽക്കടവിൽ ക്യാമറ സ്ഥാപിച്ചു.

മംഗലംഡാം:വീട്ടിക്കൽക്കടവിൽ പുലിയുണ്ടെന്ന സംശയം ശക്തമായതോടെ, വനംവകുപ്പ് പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. ഈ മാസം 15-ന് പറമ്പിൽ പുലിയെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. ഇതിനുശേഷം പ്രദേശത്തെ പല തെരുവുനായ്ക്കളെയും കാണാതായി. ഇതോടെ നായ്ക്കളെ പുലി പിടിച്ചതാണെന്ന സംശയം ബലപ്പെട്ടു.

വീട്ടിക്കൽക്കടവ് ലിജു ജേക്കബ്ബിന്റെ ആടിനെയും പാർവതിയുടെ വീട്ടിലെ വളർത്തുനായ്ക്കളെയും കണാതായിരുന്നു. പ്രദേശത്ത് മയിലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇതെല്ലാം പുലി പിടിച്ചതാകാമെന്നാണ് നിഗമനം. നാട്ടുകാർ പരിഭ്രാന്തിയിലായതോടെ മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിമിന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിക്കുകയും ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയുമായിരുന്നു.