മംഗലംഡാം: മംഗലംഡാം-മുടപ്പല്ലൂര്‍ റോഡില്‍ ചിറ്റടി കുന്നംകോട്ടുകുളം ഭാഗത്ത് മരം വീണു. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാര്‍ ശിഖരങ്ങള്‍ മുറിച്ചുമാറ്റി വാഹനങ്ങള്‍ കടന്നുപോകാൻ സൗകര്യമൊരുക്കി. വൈകുന്നേരത്തോടെയാണ് മരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. റോഡരികില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ബന്ധപ്പെട്ട അധികാരികളോടു പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നു വാര്‍ഡ് മെമ്പര്‍ ഡിനോയ് കോമ്പാറ പറഞ്ഞു.
മംഗലംഡാം-മുടപ്പല്ലൂർ റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.