January 16, 2026

വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് ഒടുവിൽ നന്നാക്കി.

വടക്കഞ്ചേരി: 2 വർഷമായി കേടായി കിടന്ന വടക്കഞ്ചേരി ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ രാത്രിയായതിനാൽ ബസ് സ്റ്റാൻഡ് ഇരിട്ടിലായിരുന്നു. വ്യാപാരികളും, യാത്രക്കാരും നിരന്തരം പരാതി പറഞ്ഞിട്ടും പഞ്ചായത്ത് തിരിഞ്ഞു നോക്കിയിരുന്നില്ല.

എന്നാൽ മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ബസ്റ്റാൻഡിൽ വലിയ പന്തലിട്ടു ക്രമീകരിച്ചതോടെ അടിയന്തിര പ്രാധാന്യത്തോടെ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി. പഴയ ലൈറ്റ് കേടായതിനാൽ പുതിയ ലൈറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.