January 16, 2026

റബ്ബർ കർഷകനെ കാട്ടാന ഓടിച്ചു; കാട്ടാനയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

മംഗലംഡാം: റബ്ബർ കർഷകനെ കാട്ടാന ഓടിച്ചു. പൂതംകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെ ടാപ്പിങിനു പോയ അറക്കൽ ജോയ് കാട്ടാനയിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. തോട്ടത്തിൽ കാട്ടാന നിൽക്കുന്നത് കണ്ട് ജോയ് ഓടിയെങ്കിലും ആന പിന്നാലെ വന്നു. അല്പദൂരം ആന പിന്നാലെ വന്ന ശേഷം പിന്തിരിഞ്ഞ് പോയതിനാൽ അപകടം ഒഴിവായി. ജോയിയുടെ തോട്ടത്തിലുള്ള ഷെഡ്ഡും കാട്ടാന തകർത്തു.