തോണികടവ് കുരുത്തിക്കോട് പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനാൽ ഡിസംബര്‍ 15 മുതല്‍ ഗതാഗത നിരോധനം ഏർപ്പെടുത്തും.

ആലത്തൂർ: തരൂര്‍ മണ്ഡലത്തില്‍ തരൂര്‍പള്ളി-തോണിക്കടവ് റോഡിലെ കുരുത്തിക്കോട് പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഡിസംബര്‍ 15 മുതല്‍ നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം, പ്ലാഴി, പഴയന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പഴമ്പാലക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ പാടൂര്‍-കഴനിചുങ്കം-അ ത്തിപ്പൊറ്റ വഴിയും.

തിരുവില്വാമലയില്‍ നിന്ന് മണപ്പാടം, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ പഴയന്നൂര്‍-തോണിക്കടവ് വഴിയും തിരിഞ്ഞ് പോകണം.