January 15, 2026

പന്നിയങ്കരയിൽ സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും, മകനും ഗുരുതര പരിക്കേറ്റു.

വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കരയിൽ സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും, മകനും ഗുരുതര പരിക്ക്. വടക്കഞ്ചേരി നായർത്തറ ഉള്ളാട്ട് വീട്ടിൽ രവി (48), മകൻ നീരജ് (14) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 6.45നാണ് അപകടം സംഭവിച്ചത്.