ദേശീയപാത ഇരട്ടക്കുളത്ത് വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ആലത്തൂർ : പെരിങ്ങോട്ടുകുറിശ്ശി ചിറപ്പാടം വീട്ടിൽ രാജന്റെ മകൻ രതീഷ് ആണ് മരിച്ചത്. 39 വയസ്സ് ആയിരുന്നു വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.ദേശീയപാതയിൽ ഇരട്ടക്കുളത്തിനും ചീകോടിനും ഇടയിൽ വൈറ്റ് ഹൗസ് ഹോട്ടലിന് മുൻവശത്ത് ആയിരുന്നു അപകടം നടന്നത്. പാലക്കാട് ദിശയിലേക്ക് വരികയായിരുന്ന രതീഷ് ഓടിച്ച സ്കൂട്ടറിൽ ഇതേ ദിശയിൽ വന്ന ബസിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രതീഷ് മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. പച്ച നിറത്തിലുള്ള വാഹനമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അയ്യപ്പഭക്ത സഞ്ചരിച്ചവാഹനമാണോ എന്നും പോലീസ്സംശയിക്കുന്നു. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച്പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.