കുഴൽമന്ദം: ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കേ കാർ കത്തിനശിച്ചു. കുഴൽമന്ദം പോലീസ്സ്റ്റേഷനു സമീപം ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. എറണാകുളം കാലടി മാണിക്യമംഗലം പാലോലിവീട്ടിൽ സജീവും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. ഇവർ ബെംഗളൂരുവിൽനിന്ന് കാലടിയിലേക്ക് വരികയായിരുന്നു.
എൻജിന്റെ ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നതു കണ്ടപ്പോൾ ഇവർ കാർ നിർത്തി പുറത്തിറങ്ങി. പിന്നീട്, ആലത്തൂർ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കാറിൻ്റെ ഉൾഭാഗവും യന്ത്രഭാഗവും പൂർണമായി കത്തിപ്പോയി. ദേശീയപാതയിൽ തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതത്തിന് അരമണിക്കൂർ തടസ്സമുണ്ടായി.
Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.