പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതായി പരാതി

“മംഗലംഡാം ടൗണിലെ വ്യാപാര സ്ഥാപനത്തിലെ പ്ലാസ്റ്റിക് വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി,മംഗലംഡാം ഉദ്യനകവാടത്തിനു ചേർന്നുള്ള സ്ഥാപനത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇടവിട്ട ദിവസങ്ങളിലായി ചപ്പ് ചവറുകൾക്കിടയിൽ കൂട്ടിയിട്ട് കത്തിക്കുന്നതായി ശ്രെദ്ധയിൽപെട്ടത് . ഇത് സ്ഥലത്തെ ഓട്ടോ ടാക്സി തൊഴിലാളികളുൾപ്പടെ കടയുടമയുടെ ശ്രെദ്ധയിൽ പെടുത്തിയിരുന്നങ്കിലും, ചപ്പുചവറുകൾ കത്തിക്കുന്ന ലാഘവത്തിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ഉൾപ്പടെയുള്ള ഇവിടെ കൂട്ടിയിട്ട് കത്തിച്ചു കളയുന്നത്. തൽസ്ഥിതി തുടരുന്നത് നാട്ടുകാർക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായെക്കാമെന്ന് നാട്ടുകാർ ആരോപിക്കുന്നു”