ആലത്തൂർ: കാവശ്ശേരിയിൽ ജൽജീവൻ മിഷന്റെ ഗാർഹിക കുടിവെള്ള കണക്ഷന്റെ മീറ്ററുകൾ മോഷ്ടിച്ചയാളെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കാവശ്ശേരി വടക്കേത്തറയിൽ വിജയകുമാറാണ് (48) അറസ്റ്റിലായത്. കാവശ്ശേരിയിലെ ദിലീപ് കൊച്ചുമാധവന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണിത്.
കാവശ്ശേരി ഗ്രാമപ്പഞ്ചായത്തോഫീസ്, കഴനി ചുങ്കം പെട്രോൾ പമ്പ്, ഇരട്ടക്കുളം പ്രദേശങ്ങളിൽ വാട്ടർ മീറ്ററുകൾ അടുത്തിടെ മോഷണം പോയിരുന്നു. രണ്ടുവർഷത്തിനിടെ കാവശ്ശേരി മേഖലയിൽ പലതവണ മീറ്റർ മോഷണം ഉണ്ടായി.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.