വണ്ടാഴിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിൽ.

വണ്ടാഴി: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വണ്ടാഴി കമ്മാന്തറ സ്വദേശി രതീഷിനെയാണ് (45) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ സ്ഥാപനത്തിലെ ജീവനക്കാരിയായ വണ്ടാഴി വടക്കുമുറി സ്വദേശി ബിന്ദുവിനെ (42) ക്രൂരമായി മര്‍ദിക്കുകയും, മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ചൂലന്നൂരിലെ ഭാര്യവീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ തെക്കേകാടുള്ള രതീഷിന്‍റെ റോള്‍ഡ് ഗോള്‍ഡ് ആഭരണ നിര്‍മാണ യൂനിറ്റിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരവധി കേസിലെ പ്രതിയാണ് രതീഷ്.