നെന്മാറ: 2017 ജനുവരിയിൽ മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്ത സോളാർ നിർമ്മാണ പദ്ധതി ഒട്ടേറെ വിവാദങ്ങൾക്ക് ശേഷം പുനരാരംഭിച്ചു. പല കാരണങ്ങളാൽ അഞ്ചുവർഷമായി മുടങ്ങിക്കിടന്ന പദ്ധതിയിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. അയിനം പാടത്തുള്ള കെഎസ്ഇബിയുടെ പഴയ സെക്ഷൻ ഓഫീസ് വളപ്പിൽ 9.69 കോടി രൂപ മുടക്കി 1.5 മെഗാ വാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പാനലുകൾ സ്ഥാപിക്കാൻ ആയിരുന്നു പദ്ധതി.
എന്നാൽ ആദ്യഘട്ടത്തിൽ മരങ്ങൾ മുറിച്ചു നീക്കാനുള്ള നടപടിക്ക് തന്നെ വർഷങ്ങൾ എടുത്തു. ഇതോടെ ആദ്യ കരാർ ഏറ്റെടുത്ത കമ്പനി സർക്കാരിനോട് കൂടുതൽ തുക ആവശ്യപ്പെട്ടു. പിന്നീട് 2021ഇൽ രണ്ടാമത് കരാർ ഏറ്റെടുത്ത കമ്പനിയും പ്രാഥമിക ജോലികൾ ചെയ്തു ഉപേക്ഷിച്ചു പോയി. കേന്ദ്രം ജി എസ് ടി വർധിപ്പിച്ചതാണ് കാരണം.
8.08 കോടിക്ക് കരാർ ക്ഷണിച്ച കെഎസ്ഇബി നിലവിൽ ഇൻകൽ കൺസൽട്ടൻസി കമ്പനിക്കാണ് കരാർ നൽകിയിട്ടുള്ളത്.
കൊട്ടിഘോഷിച്ചു നടന്ന ഉദ്ഘാടനത്തിനുശേഷം 9 ഏക്കർ സ്ഥലത്തുള്ള മരങ്ങൾ മുറിച്ചു നീക്കാനുള്ള അനുമതി തടസ്സങ്ങൾ ഉണ്ടാക്കി. ജിഎസ്ടിയുടെ വർദ്ധന കാരണം കരാറെടുത്ത് നോയിഡയിലെ ജാക്സൺ എഞ്ചിനീയേഴ്സ് എന്ന സ്ഥാപനം കൂടുതൽ തുക ആവശ്യപ്പെട്ടു.
എന്നാൽ ആവശ്യം വകുപ്പ് അംഗീകരിച്ചില്ല. പിന്നീട് മൂന്ന് വർഷത്തിനുശേഷം പദ്ധതി നടത്താനുള്ള കരാർ മുംബൈ പൂനയിലെ ഈ ഊർജ ഇൻഫ്രസ്ട്രക്ചർ കമ്പനിക്ക് നൽകി. കരാറെടുത്ത കമ്പനി സ്ഥലം നിരപ്പാക്കി പദ്ധതി പ്രദേശ് ചുറ്റും കമ്പിവേലിയും സ്ഥാപിച്ചിരുന്നു.
എന്നാൽ 5 ശതമാനത്തിൽ നിന്നും പന്ത്രണ്ടായി ജിഎസ്ടി ഉയർത്തുകയും കസ്റ്റംസ് തീരുവ 25% വർധിപ്പിച്ചതും കരാറിൽ നിന്നും പിന്നോട്ട് പോകാൻ കാരണമായി. 3 കോടിയോളം രൂപ മുടക്കി പദ്ധതി ആരംഭിക്കാനുള്ള പരമാവധി ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കമ്പനി അവകാശപ്പെട്ടിരുന്നു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.