മ്ലാവിനെ പിടികൂടി ഇറച്ചിയാക്കിയ സംഭവത്തിൽ 2 പേർ പിടിയിൽ.

✒️ബെന്നി വർഗീസ്

നെന്മാറ: നെല്ലിയാമ്പതി വനമേഖലയ്ക്ക് താഴെ മ്ലാവിനെ പിടികൂടി ഇറച്ചിയാക്കിയ സംഭവത്തില്‍ വനം വകുപ്പ് രണ്ടുപേരെ അറസ്റ്റു ചെയ്തു. പോത്തുണ്ടിയ്ക്ക് സമീപം തേവര്‍മണി അയ്യപ്പന്‍പാറയിലാണ് വൈദ്യുതി വേലിയില്‍ മ്ലാവിനെ കുരുക്കി ഇറച്ചിയാക്കിയത്. സംഭവത്തില്‍ അയ്യപ്പന്‍പാറ സ്വദേശികളായ നാരായണന്‍(60) സതീഷ് എന്ന മണികണ്ഠന്‍(40) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഇവരില്‍ നിന്ന് മ്ലാവിന്റെ ഇറച്ചിയും, അവശിഷ്ടങ്ങളും പിടികൂടി. നെല്ലിയാമ്പതി റേഞ്ച് ഓഫീസര്‍ കെ.പ്രമോദ്, സെക്ഷന്‍ ഫോറസ്റ്റര്‍ ആര്‍.ജൈലാവുദ്ദീന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.ജെ. ഡെവിന്‍, ആര്‍.റിതു, പി.ബി. രതീഷ്, കെ.മുഹമ്മദാലി, അനൂപ് ചന്ദ്രന്‍, എന്‍.സി.അനു, വാച്ചര്‍മാരായ എം.രാജീവ്, എസ്.പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.