വടക്കഞ്ചേരി: മണപ്പാടത്ത് ക്രിസ്മസിന്റെ ഭാഗമായി വീടിനുമുന്നിൽ തൂക്കിയിരുന്ന നക്ഷത്ര വിളക്കുകളും, അലങ്കാര വൈദ്യുത മാലകളും മോഷ്ടിച്ചതായി പരാതി. മണപ്പാടം ക്ഷേത്രം റോഡിൽ ഇടത്തട്ടേൽ സജി തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരക്കും, നാലരയ്ക്കും ഇടക്കുള്ള സമയത്താണ് മോഷണം നടത്തിയിട്ടുള്ളതെന്ന് സജി തോമസ് വടക്കഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഗേറ്റ് തുറന്നാണ് വീടിനു മുന്നിൽ തൂക്കിയിരുന്ന അലങ്കാര വിളക്കുകളും, നക്ഷത്ര വിളക്കുകളും അഴിച്ചെടുത്തിട്ടുള്ളത്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.