ആലത്തൂർ: ആലത്തൂർ താലൂക്ക് ആശുപത്രിയിലെ ലബോറട്ടറി ഇനി മുതൽ 12 മണിക്കൂർ പ്രവർത്തിക്കും. രാവിലെ 7 മുതൽ രാത്രി 7 വരെയാണ് സമയം. രാവിലെ 8 മുതൽ 4 വരെയായിരുന്നു നേരത്തെയുള്ള സമയം. പരിശോധിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് സമയം ദീർഘിപ്പിച്ചത്. ഇതിനു വേണ്ടി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി താൽക്കാലികമായി 2 ടെക്നിഷ്യൻമാരെ കൂടി നിയമിച്ചു. നിലവിൽ 3 ടെക്നിഷ്യൻമാരുൾപ്പെടെ 5 ജീവനക്കാരായിരുന്നു ലാബിലുണ്ടായിരുന്നത്. ഇപ്പോൾ അത് 7 പേർ ആയി.
ആലത്തൂർ താലൂക്ക് ആശുപത്രിയിലെ ലബോറട്ടറി ഇനി മുതൽ 12 മണിക്കൂർ പ്രവർത്തിക്കും.

Similar News
അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് നടത്തി.
നെന്മാറ ആശുപത്രിയിൽ മുതിർന്നവർക്ക് പ്രത്യേക ഒപി കൗണ്ടർ തുടങ്ങും.
നിപ്പാ രോഗ ബോധവത്കരണ ക്ലാസ്സ് നടത്തി.