അനധികൃതമായി കല്ല് കടത്തിയ ടിപ്പർ പിടികൂടി.

കിഴക്കഞ്ചേരി: വാൽക്കുളമ്പിൽ നിന്ന് അനധികൃതമായി കല്ല് കടത്തിക്കൊണ്ടുപോവുകയായിരുന്ന ടിപ്പർലോറി വടക്കഞ്ചേരി പോലീസ് പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകി. വടക്കഞ്ചേരി എസ്.ഐ. ജീഷ്മോൻ വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് വാഹനം പിടികൂടിയത്.