കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ കിഴക്കഞ്ചേരി സ്വദേശി മരിച്ചു.

വടക്കഞ്ചേരി: കിഴക്കഞ്ചേരി കണ്ണംകുളം, ചിറ്റ, കൊച്ചുപുരക്കൽ വീട്ടിൽ രാജു (62) മരിച്ചു. ഇന്നലെ വൈകീട്ട് 6 മണിക്ക് കോഴിക്കോട് വെച്ചാണ് വാഹനപകടം ഉണ്ടായത്. വാഹനത്തിൽ രണ്ടു വയസ്സായ കുട്ടി അടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ മറ്റുള്ളവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഭാര്യ: ജെസ്സി(late) മക്കൾ: ജിതിൻ, ജിനി, ജീഷിൻ.