ആലത്തൂർ: കൊല്ലം വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചുള്ള വരവിൽ, എതിരാളികളില്ലാതെ കുതിക്കുന്ന പതിവ് ഇക്കുറിയും പാലക്കാട് ജില്ലയിലെ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആവർത്തിച്ചു. കൊല്ലത്തു സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുമ്പോൾ ഏറ്റവുമധികം പോയിന്റ് നേടിയ സ്കൂളായി തലയുയർത്തിയാണു ഗുരുകുലം സംഘം മടങ്ങുന്നത്. തുടർച്ചയായി പതിനൊന്നാം തവണ കലോത്സവത്തിൽ ഒന്നാമതെത്തി പുതിയ റെക്കോർഡും സ്‌ഥാപിച്ചു.
249 പോയിന്റാണു സ്കൂൾ കരസ്ഥമാക്കിയത്. കൂടുതൽ പോയിന്റ് നേടിയ സ്‌കൂൾ എന്ന സ്‌ഥാനം ഒരേ കൂട്ടർ ഇത്രയും വർഷം തുടർച്ചയായി നിലനിർത്തുന്നതു 62 വർഷത്തെ കലോത്സവ ചരിത്രത്തിൽ ആദ്യമാണ്. 2012ൽ തൃശൂരിൽ നടന്ന സംസ്‌ഥാന കലോത്സവത്തിലാണു ഗുരുകുലം ആദ്യമായി ഒന്നാമതെത്തുന്നത്.
പിന്നീട് ഇവരെ മറികടക്കാൻ ആർക്കുമായില്ല. 2002ൽ ഒരു ഇനത്തിൽ മാത്രം മത്സരിക്കാനെത്തിയ
സ്കൂളാണ് ഇപ്പോൾ
റെക്കോർഡുകളുടെ തലതൊട്ടപ്പനായി
മാറിയത്. രണ്ടും മൂന്നും
സ്ഥാനങ്ങളിലുള്ള സ്കൂളുകളുടെ
പോയിന്റ് കൂട്ടിയാൽ പോലും അടുത്തെത്തില്ലെന്നതാണു
ഗുരുകുലത്തിന്റെ മികവ്.
Similar News
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു