മഴമൂലം മാറ്റിവെച്ച ആലത്തൂർ ഉപജില്ലാ കായികമേള നാളെ നടക്കും.

ആലത്തൂർ: മഴമൂലം മാറ്റിവെച്ച ആലത്തൂർ ഉപജില്ലാ കായികമേളയുടെ സീനിയർ, ജൂനിയർ, സബ് ജൂനിയർ റിലേ മത്സരങ്ങളും, എൽ.പി., യു.പി. മത്സരങ്ങളും നാളെ ചിറ്റിലഞ്ചേരി എം.എൻ.കെ.എം. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. റിലേ മത്സരങ്ങൾ നാളെ കാലത്ത് 7.30നും, മറ്റു മത്സരങ്ങൾ 8 മണിക്കും ആരംഭിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.